നിയന്ത്രണംവിട്ട് ട്രാക്കിലേക്കു മറിഞ്ഞ ഓട്ടോയിൽ വന്ദേഭാരത് ട്രെയിന്‍ ഇടിച്ച് അപകടം

തിരുവനന്തപുരം വര്‍ക്കല അകത്തുമറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിലിടിച്ച് അപകടം. റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. കല്ലമ്പലം വെട്ടിയൂർക്കോണം സ്വദേശി സുധിയുടെ ഓട്ടോയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.

ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. അപകടമുണ്ടാക്കിയ ആളെ റെയിൽവേ പോലീസിന് കൈമാറി.

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറി. ട്രാക്കിൽ നിന്ന് ഓട്ടോ നീക്കി യാത്ര പുനരാരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top