നാട്ടിന്‍പുറത്തും വനാമി ചെമ്മീന്‍ കൃഷി വിജയം

താനൂര്‍: അത്യപൂര്‍വ്വമായി മാത്രം കൃഷി ചെയ്യുന്ന കയറ്റുമതിയിനമായ വനാമി ചെമ്മീന്‍ കൃഷിയില്‍ മികച്ച വിളവെടുപ്പ്. ദേവധാര്‍ സ്‌കൂളിന് സമീപം ചെങ്ങണക്കാട്ടില്‍ അഷ്‌റഫിന്റെ ഫിഷ് ഫാമിലാണ് വിളവെടുപ്പ് സംഘടിപ്പിച്ചത്.

ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സില്‍ അംഗം അഹമ്മദ്കുട്ടി പഞ്ചാരയില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒ.പി സുരഭിലയുടെ സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ മത്സ്യകൃഷി ആരംഭിച്ച് വിജയിച്ചത്.

കടല്‍ വെള്ളം കൃത്രിമമായി സൃഷ്ടിച്ച് നൂതനമായ ശാസ്ത്രീയ മാര്‍ഗ്ഗത്തിലൂടെയാണ് പ്രവാസിയായിരുന്ന അഷ്‌റഫ് വനാമി ചെമ്മീന്‍ കൃഷി നടത്തിയത്.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സജീര്‍ മുഹമ്മദ്, ഫിഷറീസ് കോഡിനേറ്റര്‍ റെനീഷ തുടങ്ങിയവര്‍ സന്നിഹിതരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top