Section

malabari-logo-mobile

വള്ളിക്കുന്നിലും മുന്നിയുരിലും യുഡിഎഫ്‌ ചേലമ്പ്രയില്‍ ജനകീയ മുന്നണി

HIGHLIGHTS : തേഞ്ഞിപ്പലം: വള്ളിക്കുന്ന്‌ നിയോജകമണ്ഡലത്തിലെ ചേലേമ്പ്രയൊഴികെ മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫിന്‌ വിജയം. ചേലേമ്പ്രയില്‍ ജനകീയമുന്നണി ഭരിക്കും.


vallikkunnu newsതേഞ്ഞിപ്പലം: വള്ളിക്കുന്ന്‌ നിയോജകമണ്ഡലത്തിലെ ചേലേമ്പ്രയൊഴികെ മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫിന്‌ വിജയം. ചേലേമ്പ്രയില്‍ ജനകീയമുന്നണി ഭരിക്കും.
വള്ളിക്കുന്നില്‍ മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥിയായി വിജയിച്ച വടക്കേനല്ലേരി ശോഭനയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഇന്ന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെുപ്പില്‍ സിപിഎമ്മിലെ വേലായുധനെ പത്തിനെതിരെ പതിനൊന്ന്‌ വോട്ടുകള്‍ക്കാണ്‌ ശോഭന തോല്‍പ്പിച്ചത്‌. മുസ്ലീംലീഗിലെ ഹൈയറുന്നീസയാണ്‌ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. രണ്ട്‌ ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു.
ചേലേമ്പ്രയില്‍ ജനകീയമുന്നണിയാണ്‌ ഭരിക്കുന്നത്‌. സിപിഐഎം അംഗമായ രാജേഷ്‌ ആണ്‌ ഇവിടെ പ്രസിഡന്റ്‌, കണ്ടായിപ്പാടം വാര്‍ഡില്‍ നിന്നാണ്‌ ജയിച്ചത്‌.

പെരുവള്ളുരില്‍ സുപ്പര്‍ബസാര്‍ വാര്‍ഡില്‍ നിന്ന്‌ ജയിച്ച പികെ റംലയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുസ്ലീംലീഗിനെ പ്രതിനിധീകരിച്ചാണ്‌ ഇവര്‍ പഞ്ചായത്തംഗമായത്‌.
തേഞ്ഞിപ്പലത്ത്‌ മുസ്ലീംലീഗ്‌ അംഗമായി സഫിയയാണ്‌ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തത്‌.
മു്‌ന്നിയുരി്‌ല്‍ ഷെരീഫ കുട്ടാശ്ശേരി പ്രസിഡന്റായി. മുസ്ലീലീഗ്‌ പ്രതിനിധിയായ ഇവര്‍ സിപിഎമ്മിലെ പുഷ്‌പ നെച്ചിക്കാട്ടിനെയാണ്‌ തോല്‍പ്പിച്ചത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!