വിവാഹപാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന ബൈക്ക്‌ അപകടത്തില്‍പ്പെട്ട്‌ യുവാവ്‌ മരിച്ചു.

vallikunnu accidentതിരൂര്‍്‌: വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലേക്ക്‌ പോവുകയായിരുന്ന സംഘത്തില്‍പ്പെട്ട ബൈക്ക്‌ അപകടത്തില്‍പ്പെട്ട്‌ റെയില്‍വേ ജീവനക്കാരനായ യുവാവ്‌ മരിച്ചു. വള്ളിക്കുന്നിലെ പരേതനായ ചേര്യങ്ങാട്ട്‌ വത്സന്റെ മകന്‍ അതുല്‍ രാജ്‌(23) ആണ്‌ മരിച്ചത്‌. കൂടെസഞ്ചരിച്ചിരുന്ന വള്ളിക്കുന്ന്‌ ഉഷാനഴ്‌സറി സ്വദേശി കീഴേപ്പാട്ട്‌ ശരത്ത്‌(24)നെ ഗുരുതര പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇന്ന്‌ രാവിലെ തിരൂരിനടുത്ത്‌ ആലത്തിയൂര്‍ അങ്ങാടിയില്‍ കെഎസ്‌ഇബി ഓഫീസിന്‌ മുന്‍വശം വെച്ചാണ്‌ അപകടം സംഭവിച്ചത്‌. അപകടം സംഭവിച്ച ഉടന്‍തന്നെ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട്‌ കോട്ടക്കല്‍ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും അതുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അതുല്‍ രാജ്‌ മംഗലാപുരത്തിനടുത്ത്‌ പനമ്പൂര്‍ റെയില്‍വേസ്റ്റഷനില്‍ ജോലി ചെയ്‌തുവരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top