ഡോ. ദീപക്കിന്റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച കണ്ണൂര്‍ കേളകം സ്വദേശി ഡോ. ദീപക് തോമസിന്റെ മൃതദേഹം വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ബുധനാഴ്ച വൈകിട്ട് കാഠ്മണ്ഡുവില്‍ നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിയിലും തുടര്‍ന്ന് ബംഗളൂരുവിലുമെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്വദേശമായ കേളകത്തെ വീട്ടിലെത്തിച്ചത്.

കുണ്ടേരിയിലെ കളപ്പുരയ്ക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം കണിച്ചാര്‍ സെന്റ്. ജോര്‍ജ് പള്ളി സെമിത്തേരിയില്‍ 12.20 ഓടെ സംസ്‌ക്കരിച്ചു. വാഹന പണിമുടക്കായിരുന്നിട്ടും ദീപക് തോമസിന്റെ മൃതദേഹം കാണാന്‍ വന്‍ ജനാവലിയാണെത്തിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി പേരാവൂര്‍ എം എല്‍ എ അഡ്വ.സണ്ണി ജോസഫ്, മന്ത്രി കെ സി ജോസഫിന് വേണ്ടി ഇരിട്ടി തഹസില്‍ദാര്‍ എ ആര്‍ രവീന്ദ്രന്‍ എന്നിവര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top