Section

malabari-logo-mobile

വള്ളിക്കുന്നില്‍ ആള്‍ക്കൂട്ട ആക്രമണം; പരപ്പനങ്ങാടി സ്വദേശിയടക്കം രണ്ട് യുവാക്കള്‍ക്ക് പരിക്ക്

HIGHLIGHTS : വള്ളിക്കുന്ന്: അരിയല്ലൂരില്‍ കള്ളന്‍മാരെന്ന് ആരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചു. പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്ത് യാറുക്കാന്‍...

വള്ളിക്കുന്ന്: അരിയല്ലൂരില്‍ കള്ളന്‍മാരെന്ന് ആരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചു. പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്ത് യാറുക്കാന്‍ പുരയക്കല്‍ ശറഫുദ്ധീന്‍ (40) സുഹൃത്ത് നവാസ് (20) എന്നിവരാണ് ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരായത്. അരിയല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ നരിക്കുറ്റി പ്രദേശത്തു വെച്ച് ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് ആക്രമണമുണ്ടായത്.

ഈ ഭാഗത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടന്ന് പറയപ്പെടുന്നു. ഇവരെ പിടിക്കാനെന്ന പേരില്‍ പലയിടത്തും ചെറിയ സംഘങ്ങള്‍ നിരീക്ഷണം നടത്തി വരുന്നുണ്ടായിരുന്നു. പാചക തൊഴിലാളിയായ ശറഫുദ്ധീന്‍ , തന്നോടൊപ്പം ജോലി ചെയ്യുന്ന നവാസിനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിക്കാന്‍ വന്നതായിരുന്നു. ഇതോടെ സംശയത്തിന്റെ പേരില്‍ ഒരു സംഘം ഇവരെ പിടികൂടുകയും ഇരുട്ടത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തെങ്ങില്‍ കെട്ടിയിടുകയും ചെയ്തു. ഈ സംഘം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പലരും ഇവിരെ ക്രൂരമായി മര്‍ദ്ധിച്ചു. ഇതിനിടയില്‍ ശറഫുദ്ധീന്‍ തന്റെ ജ്യേഷ്ഠന് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതും അക്രമികള്‍ തടഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഷറഫുദ്ധീന്റെ ജ്യേഷ്ഠറെയും , മകന്റെയും നേര്‍ക്കും ആള്‍ക്കൂട്ടം ആക്രമത്തിന് മുതിര്‍ന്നു .

sameeksha-malabarinews

പിന്നീട് വിവരമറിഞ്ഞ് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പോലിസെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടതായും പറയുന്നു. പോലീസ് സാരമായി പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ശറഫുദ്ധിന് തലക്കും, നവാസിന് കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.

ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!