കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ലോക്‌സഭയില്‍ ബെന്നി ബഹന്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി മറുപടി നല്‍കിയത്.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചിരുന്നു.

കേരളത്തില്‍ രണ്ട് മത വിഭാഗക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാല്‍ എന്‍ഐഎ അടക്കം അന്വേഷിച്ചിട്ടും കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു.

Share news
error: Content is protected !!
Scroll to Top