വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണം: മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കെട്ടിയിട്ട് തല്ലിയത് ആര്‍എസ്എസുകാരെന്നത് വ്യാജ പ്രചരണം;യുവമോര്‍ച്ച

വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ആര്‍എസ്എസ്സുകാര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ കെട്ടിയിട്ട് തല്ലിയെന്നത് വ്യാജ പ്രചരണമെന്ന് യുവമോര്‍ച്ച. ഒരുമാസക്കാലമായി വള്ളിക്കുന്ന് അരിയല്ലൂര്‍ പ്രദേശങ്ങളില്‍ മോഷ്ടാക്കളുടെ സാന്നിദ്ധ്യം സ്ഥിരമായിരിക്കെ അസമയത്ത് കണ്ട അപരിചിതരെ കള്ളന്‍ എന്ന് ധരിച്ച്
പ്രദേശ വാസികള്‍ പിടികൂടി അടിച്ചതില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവമോര്‍ച്ച വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി. രാഷ്ട്രീയപരമല്ലാതെ പ്രദേശവാസികള്‍ ഇടപെട്ട ഈ സംഭവത്തില്‍ പിടിക്കപെട്ട മൂന്ന് പേരില്‍ രണ്ട് പേരും സിപിഎം പ്രവര്‍ത്തകര്‍ ആണെന്നും ഇവര്‍ പറയുന്നു.

ഈ സംഭവത്തെ വര്‍ഗീയപരമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും പോലീസ് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആള്‍കൂട്ട ആക്രമണത്തെ അപലപിക്കുന്നുവെന്നും യുവമോര്‍ച്ച.

സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും യുവമോര്‍ച്ച ആവശ്യപ്പെടുന്നതായി മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ മേച്ചേരി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top