തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. സംസ്ഥാന വിജിലന്‍സ് നല്‍കിയ അപേക്ഷയിലാണ് അനുമതി നല്‍കിയത്. പാലാരിവട്ടം അഴിമതിയില്‍ കരാറുകാരന്‍ മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍മന്ത്രിയുടെ പങ്ക് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാറിനോട് അനുമതി തേടിയത്. വിജിലന്‍സിന്റെ കത്ത് ഗവര്‍ണര്‍ക്ക് അനുമതിക്കായി അയച്ചു. എന്നാല്‍ മാസങ്ങളായി തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം ഹൈക്കോടതി ഇക്കാര്യത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഈ അപേക്ഷയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് വികെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. അതെസമയം ഈ അനുമതിയുടെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്നും എന്നാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ സ്പീക്കറെ സമീപിക്കില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.




