വള്ളിക്കുന്ന് കൊടക്കാട് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി;ഒരാള്‍ക്ക് പരിക്ക്

വള്ളിക്കുന്ന്: കൊടക്കാട് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ആള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി ജസീം(25)നാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലോടെയാണ് അപകടം സംഭവിച്ചത്.

പരികേറ്റയാളെ ചേളാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാര്‍ നിയന്ത്രണവിട്ട് കടയ്ക്ക് നേരെ വരുന്നത് കണ്ട കടയിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top