വള്ളിക്കുന്നില്‍ രോഗം ബാധിച്ച ആടിനെ അറുത്ത ഇറച്ചിക്കട പൂട്ടിച്ചു

imagesവള്ളിക്കുന്ന് : രോഗം ബാധിച്ച ആടിനെ അറുത്ത് വില്‍പ്പന നടത്താന്‍ ശ്രമിച്ച ഇറച്ചിക്കട നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ എത്തി പൂട്ടിച്ചു.

ബുധനാഴ്ച ഉച്ചയോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഗീതകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി കടയുടമക്ക് നോട്ടീസ് നല്‍കിയതും കട അടച്ചുപൂട്ടിയതും. അതേസമയം കടക്ക് ചിക്കന്‍ സ്റ്റാള്‍ നടത്തുന്നതിനുള്ള ലൈസന്‍സ് മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസന്നകുമാരി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top