എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Untitled-1 copyകോഴിക്കോട് : എടിഎം കാര്‍ഡും 11,000 രൂപയും ഉറങ്ങികിടന്നയാളുടെ പോക്കറ്റില്‍ നിന്നും മോഷ്ടിച്ച് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം മോഷ്ടിച്ചയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

ഗൂഡല്ലൂര്‍ സ്വദേശി പുലിയം വയല്‍ പുലിയംപാറ ഗിരീഷ് മോഹനന്റെ എടിഎം കാര്‍ഡാണ് മോഷ്ടിക്കപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് മെയ് 10 നാണ്. പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി വിറ്റ ശേഷം പിക്കപ്പ് വാനില്‍ കിടന്നുറങ്ങുകയായിരുന്ന ഗിരീഷ് മോഹന്റെ പോക്കറ്റില്‍ നിന്നും പണവും, എടിഎം കാര്‍ഡും മോഷ്ടിക്കപ്പെടുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഗിരീഷ് ഇതറിഞ്ഞിരുന്നില്ല. ഫോണില്‍ പണം പിന്‍വലിച്ച സന്ദേശം കിട്ടിയപ്പോഴാണ് എടിഎം കാര്‍ഡും പണവും നഷ്ടപ്പെട്ട വിവരം ഗിരീഷ് അറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതി പാളയത്തെ സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍ നിന്ന് 1000 രൂപ പിന്‍വലിക്കുന്ന ചിത്രമാണ് കസബ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. സിസി ടിവി ദൃശ്യത്തിന്റെ സഹായത്തോടെ പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി.

Share news
error: Content is protected !!
Scroll to Top