വള്ളിക്കുന്നില്‍ 9 ാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Untitled-1 copyവള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്രപുളിക്കല്‍ സുബ്രമണ്യന്റെ മകന്‍ സൂരജ് (14) നെയാണ് വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളിക്കുന്ന് സി ബി എച്ച് എസ് എസ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വന്നതിന് ശേഷം പഠിക്കാനായി മുറിയില്‍ കയറിയതായിരുന്നു സൂരജ്. ഏഴരമണിയോടെ സഹോദരിയാണ് മുറി തുറന്നപ്പോള്‍ സൂരജ് മുറിയില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.

 

Share news
error: Content is protected !!
Scroll to Top