വള്ളിക്കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു;പരപ്പനങ്ങാടി സ്വദേശിനിയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു

വള്ളിക്കുന്ന്: കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും രണ്ട് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നിയന്ത്രണം വിട്ട സ്വിഫ്റ്റ് ഡിസയര്‍ അരിയല്ലൂര്‍ എംവിഎച്ച്എസ് സ്‌കൂളിന് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചത്. പരപ്പനങ്ങാടി ഭാഗത്തു നിന്ന് വള്ളിക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.

കാറില്‍ പരപ്പനങ്ങാടി ചിറമംഗലം അറ്റത്തങ്ങാടി
സ്വദേശിനിയായ യുവതിയും ഇവരുടെ
രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. കാര്‍ റോഡിലെ കുഴിയില്‍ നിന്ന് ഒഴിവാക്കിയ സമയത്ത് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഈ സമയം റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായിപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top