മലപ്പുറത്ത് പ്രസ്‌ക്ലബ്ബില്‍ കയറി ആര്‍എസ്എസുകാര്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു

മലപ്പുറം: ഫോട്ടോഗ്രാഫറെ പ്രസ്‌ക്ലബ്ബില്‍ കയറി ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു. ജില്ലാ കാര്യാലയത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് നടത്തിയ പ്രകടനത്തിന്റെ ഫോട്ടോ എടുത്തെന്നാരോപിച്ചാണ് മര്‍ദ്ദമനം നടത്തിയത്. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് മര്‍ദിച്ചത്.

ഫുവാദിന്റെ ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങുകയും അവ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകടന സമയത്ത് സമീപത്തുകൂടി പോവുകയായിരുന്ന ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തടയുന്നതിന്റെ ഫോട്ടോ പ്രസ് ക്ലബില്‍ നിന്നു പകര്‍ത്തി എന്നാരോപിച്ചായിരുന്നു അതിക്രമം.

അതെസമയം പ്രസ് ക്ലബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles