എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു;97.84 ശതമാനം വിജയം

തിരുവന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ 34,313 പേരാണ്.

പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 2084 പേര്‍ വിജയിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി വിജയിച്ച റവന്യു ജില്ല എറണാകുളമാണ്. 99.12 ആണ് ഇവിടെ വിജയശതമാനം. ഏറ്റവും കുറവ് വിജയശതമാനം വയനാടാണ്. 93.87 ശതമാനം.

എയ്ഡഡ് മേഖലയില്‍ 659 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. പികെഎം എച്ച്എസ്എസ് എടരിക്കോട് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്.

Share news
error: Content is protected !!
Scroll to Top