തിരൂരില്‍ 55 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍

തിരൂര്‍:55 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവിനെ പിടികൂടി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കോഴിക്കോട് കുന്ദമംഗലം വട്ടംപറമ്പില്‍ മുഹമ്മദ് ഷാഫി(37)യെ പോലീസ്

തിരൂര്‍:55 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവിനെ പിടികൂടി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കോഴിക്കോട് കുന്ദമംഗലം വട്ടംപറമ്പില്‍ മുഹമ്മദ് ഷാഫി(37)യെ പോലീസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നെത്തിയ ഇയാളുടെ ജാക്കറ്റിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2000 ത്തിന്റെ 28 നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. സ്വര്‍ണാഭരണം വിറ്റ പണമാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡിലുള്ള പ്രമോദ്, രാജേഷ്, ജയപ്രകാശ്, രജീഷ്, താനൂര്‍‌സ്റ്റേഷനിലെ ആല്‍ബിന്‍, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.