വള്ളിക്കുന്നില്‍ ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ച്‌ 7 പേര്‍ക്ക്‌ പരിക്ക്‌

accidentവള്ളിക്കുന്ന്‌: ആനങ്ങാടിക്ക്‌ സമീപം ഐഡിയല്‍ പബ്ലിക്‌ സ്‌കൂളിന്‌ മുന്‍വശത്ത്‌ കടലുണ്ടി റോഡില്‍ ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ച്‌ 7 പേര്‍ക്ക്‌ പരിക്ക്‌. ശനിയാഴ്‌ച വൈകീട്ട ആറരമണിയോടെയാണ്‌ അപകടമുണ്ടായത്‌.

അരിയല്ലൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന കാറും ആനങ്ങാടി ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായി്‌ന രുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍യാത്രക്കാരനായ അരിയല്ലുര്‍ എംവിഎച്ചഎച്ച്‌എസ്‌ സ്‌കൂളിലെ അധ്യാപകന്‍ ഷാജന്‍(40), ഷാജന്റെ ഭാര്യയും അധ്യാപികയുമായ ബബിത(34), മകള്‍ സേതുലക്ഷ്‌മി(12), ബൈക്കയാത്രക്കാരനായ അത്താണിക്കല്‍ പള്ളിപ്പടി സ്വദേശി ഹനീഫ(38), ഓട്ടോയാത്രക്കാരയായ ചാലിയം സ്വദേശി നാദിറ, സുഹറ ഓട്ടോ ഡ്രൈവര്‍ ഉഷാ നഴ്‌സറിക്ക്‌ സമീപത്ത്‌ താമസിക്കുന്ന കുഞ്ഞാപ്പു എന്ന റാഷിദ്‌ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ വലതുവശം പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌

Share news
error: Content is protected !!
Scroll to Top