ഏആര്‍ നഗര്‍ പഞ്ചായത്ത്‌ സക്രട്ടറിയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസ്‌

Untitled-1 copyതിരൂരങ്ങാടി: ഏആര്‍ നഗര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ ഓഫീസിലെത്തി അസഭ്യം പറയുകയും കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസ്‌ കേസെടുത്തു.

ഡിവൈഎഫ്‌്‌ഐ പ്രവര്‍ത്തകരായെ കരിമ്പത്ത്‌ അബ്ദുല്‍ മുനീര്‍, അ്‌ബ്ദു സമദ്‌, മുജീബ്‌ എന്നിവരടക്കം കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ്‌ കേസ്‌

പല ആവിശ്യങ്ങള്‍ക്കുമായി ഓഫീസിലെത്തുന്ന പൊതുജനങ്ങളോട്‌ സെക്രട്ടറി മോശമായി പെരുമാറുന്നവെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ വ്യാഴാഴ്‌ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത്‌ ഓഫീസിലെത്തി സെക്രട്ടറിയെ ചോദ്യം ചെയ്യുകയും ഇതേ തുടര്‍ന്ന്‌ സ്ഥലത്ത്‌ നേരിയ സംഘര്‍ഷം ഉണ്ടാവുകയും ചെയ്‌തിരുന്നു.

Share news
error: Content is protected !!
Scroll to Top