നിര്‍മ്മാണ ജോലിക്കിടെ വള്ളിക്കുന്ന് സ്വദേശി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു.

വള്ളിക്കുന്ന്: വീട് നിര്‍മ്മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് മരിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ് പരേതനായ പച്ചാട്ട് സാമിക്കുട്ടി മകനും ഹീറോസ് നഗര്‍ സ്വദേശിയുമായ പച്ചാട്ട് രവി(59)യാണ് ജോലിക്കിടെ കെട്ടിടത്തില്‍നിന്നും വീണു മരിച്ചത്. ഭാര്യ സത്യവതി(കടലുണ്ടി പിഷാരിക്കല്‍ ദുര്‍ഗ്ഗാ ഭ്യഗവതി ക്ഷേത്രം മാതൃസമിതി സിക്രട്ടറി). മകന്‍ നിഖില്‍, സഹോദരന്‍ മധു.