കുറ്റിപ്പുറത്ത് പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങള്‍ കത്തിനശിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പൊലിസ് സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കസ്റ്റഡിയിലുളള വാഹനങ്ങള്‍ കത്തി നശിച്ചു. വിവിധഘട്ടങ്ങളിലായി കുറ്റിപ്പുറം പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്.

തിരൂര്‍, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുറ്റിപ്പുറം സ്റ്റേഷന്‍ പരിതിയിലെ തൊണ്ടി വാഹനങ്ങള്‍ക്ക് ഇടക്കിടെ തീ പിടിക്കുന്നത് പതിവായിട്ടുണ്ട്.

വര്‍ഷത്തില്‍ നിരവധി തവണയാണ് പൊലിസ് സ്റ്റേഷന്‍ കോംപൗണ്ടിലും പരിസരത്തുമായി കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ കത്തുന്നത്.മണല്‍ കടത്ത്, കവര്‍ച്ച, തട്ടിപ്പ്, വാഹനഅപകടങ്ങള്‍, കൊലപാതകം തുടങ്ങിയ കേസുകളില്‍ അകപ്പെട്ട വാഹനങ്ങളാണ് ഇവിടെയുളളത്.

Share news
error: Content is protected !!
Scroll to Top