Section

malabari-logo-mobile

രാഹുല്‍ ഗാന്ധിയോട് കൂടുതല്‍ സീറ്റ് ആവിശ്യപ്പെട്ട് കേരളാകോണ്‍ഗ്രസ്: സീറ്റിനെ കുറിച്ച് പറയാതെ ലീഗ്

HIGHLIGHTS : കൊച്ചി : ഇന്ന് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ രാഹുലിനോട് നേരിട്ട് സീറ്റ് കൂടുതല്‍ ആവിശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ്. കേരളാ കോണ്‍ഗ്രസ് നേതാവ് ...

കൊച്ചി : ഇന്ന് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ രാഹുലിനോട് നേരിട്ട് സീറ്റ് കൂടുതല്‍ ആവിശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ്. കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫാണ് രാഹുല്‍ഗാന്ധി പങ്കെടുത്ത യോഗത്തില്‍ ഈ ആവിശ്യം ഉന്നയിച്ചത്. സീറ്റുവിഭജനകാര്യത്തില്‍ കേരളത്തിലെ നേതാക്കളാണ് തീരുമാനമെടുക്കേണ്ടതെന്ന് രാഹുല്‍ മറുപടി പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ ഘടകകക്ഷികളും കോണ്‍ഗ്രസ്സും കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ആദ്യം സൗഹര്‍ദ്ധപരമായ ചര്‍ച്ചകള്‍ക്ക ശേഷം രാഹുല്‍ സംസാരിക്കാന്‍ എഴുനേറ്റയുടെനെയാണ് പിജെ ജോസഫും എഴുനേറ്റ് തങ്ങള്‍ക്ക്് ഒരു സീറ്റിനുകൂടി അവകാശമുണ്ടെന്ന് പറഞ്ഞത്.

ഇക്കാര്യം യോഗത്തിന് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോടും പിജെ ജോസഫും മാണിയും ആവര്‍ത്തിച്ചു. പിന്നീട് ഇടുക്കി അല്ലെങ്ങില്‍ ചാലക്കുടി സീറ്റ് വേണമന്ന് അവര്‍ പരസ്യമായി ആവിശ്യപ്പെട്ടുകഴിഞ്ഞു.

sameeksha-malabarinews

എന്നാല്‍ മുസ്ലീംലീഗ് യുഡിഎഫ് യോഗിത്തില്‍ സീറ്റിന്റെ കാര്യം ഉന്നയിച്ചില്ല. അത് കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും രാഷ്ട്രീയകാര്യങ്ങളുമാണ
തങ്ങള്‍ രാഹുല്‍ഗാന്ധിയുമായി സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിലവിലെ സീറ്റുകളില്‍ ഒന്നും വിട്ട്‌നല്‍കാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!