ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ പോരായ്മകള്‍ നികത്തണം; ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍

മലപ്പുറം:സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലെ ഡോക്ടര്‍മാരെയും ദന്താരോഗ്യ സ്ഥാപനങ്ങളെയും ബാധിക്കുന്ന ചില പോരായ്മകള്‍ പരിഹരിക്കണമെന്ന് കോട്ടക്കലില്‍ വെച്ച് നടന്ന ഡെന്റല്‍ അസോസിയേഷന്‍ മലപ്പുറം സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം കോട്ടക്കല്‍ എം ല്‍ എ പ്രൊ ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വഹിച്ചു .

ഐ ഡി എ സംസ്ഥാന സെക്രട്ടറി ഡോ സുരേഷ് കുമാര്‍ ജി മുഖ്യാതിഥി ആയിരുന്നു . ചടങ്ങില്‍ 2019 ലെ സാമൂഹ്യ സേവന പദ്ധതികളായ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും നടപ്പിലാക്കുന്ന ‘മീറ്റ് ദി ടീന്‍സ്’ പദ്ധതിയുടെ ഉല്‍ഘടനം എം ല്‍ എ നിര്‍വഹിച്ചു .ജില്ലയിലെ പാലിയേറ്റീവ് സംഘടനയുടെ കോളേജ് വിദ്യാര്‍ത്ഥികളുടെ ‘സ്റ്റുഡന്റസ് ഇനിഷ്യേറ്റീവ് ഓഫ് പാലിയേറ്റീവ് ‘വളണ്ടീയേര്‍സന് വിതരണം ചെയ്യുന്ന യൂണിഫോം ഡ്രെസ്സുകളുടെ പദ്ധതി ഉല്‍ഘടനം ഐ എം എ ഇമേജ് കോര്‍ഡിനേറ്റര്‍ ഡോ എന്‍ മുഹമ്മദ് അലി നിര്‍വഹിച്ചു .ദന്ത ഡോക്ടര്‍മാരുടെ സ്‌പോര്‍ട്‌സ് മീറ്റ് ‘ ടീം കപ്പ് -19 ‘ ഉത്ഘാടനം സംസ്ഥാന സി ഡി എച് കണ്‍വീനര്‍ ഡോ സുഭാഷ് മാധവന്‍ നിര്‍വഹിച്ചു . .ഫണ്ട് സമാഹരണ പദ്ധതി ‘നന്മ ’19’യുടെ ഉല്‍ഘടനം ആയുര്‍വേദ അസോസിയേഷന്‍ കേരള ട്രെഷറര്‍ ഡോ മന്‍സൂര്‍ അലി ഗുരുക്കള്‍ നിര്‍വഹിച്ചു . ഐ ഡി എ മലപ്പുറം നിര്‍മിച്ച വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അമിത ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടി കാണിക്കുന്ന ഹ്രസ്വചിത്രം ‘ടീന്‍ ഹുഡ് ‘ ആദ്യ ഷോ ഡോ ഉമ്മര്‍ നിര്‍വഹിച്ചു .ചടങ്ങില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലപ്പുറം തല പ്രസിഡന്റ് ആയി ഡോ മുഹമ്മദ് ഹാരിസ് കെ ടി (വളാഞ്ചേരി )യെയും സെക്രട്ടറി ആയി ഡോ സന്ദിപ് സോമന്‍ (മഞ്ചേരി )യെയും ട്രെഷരര്‍ ആയി ഡോ ഫാസില്‍ (തീരുര്‍ ) യെയും തിരഞ്ഞെടുത്തു .ചടങ്ങില്‍ ജില്ലയിലെ ദന്ത ഡോക്ടര്‍മാരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു .ഗസല്‍ കലാസന്ധ്യയും അരങ്ങേറി .സമ്മേളനത്തിന് മുന്നോടിയായി പെരിന്തല്‍മണ്ണ എം ഇ സ് മെഡിക്കല്‍ കോളേജില്‍ വെച്ച് ക്ലിനികല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിനെ കുറിച്ച് നടത്തിയ സെമിനാറില്‍ ജില്ലയിലെ 200 ഓളം ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു.സമ്മേളനത്തിന് ഡോ അനില്‍ കുര്യാക്കോസ്,ഡോ ശശി കുമാര്‍, ഡോ ദീപു മാത്യു ,ഡോ മഹേഷ് ,ഡോ സമീര്‍ പി ടി ,ഡോ ഷെരീഫ് ,ഡോ തബ്‌സീര്‍,ഡോ സന്ദീപ് ,ഡോ ജെസ്സി എന്നിവര്‍ നേതൃത്വം നല്‍കി .

Related Articles