Section

malabari-logo-mobile

മലപ്പുറം കഞ്ചാവ് വില്‍പ്പനക്കാരുടെ ഹബ്ബ് ആകുന്നുവോ? ; കുറ്റിപ്പുറത്ത് പിടികൂടിയത് അഞ്ചരക്കിലോ കഞ്ചാവ്

HIGHLIGHTS : കുറ്റിപ്പുറം:റെയിഡുകള്‍ കര്‍ശനമാക്കിയിട്ടും കഞ്ചാവ്മാഫിയ മലപ്പുറത്തെ പിടിമുറുക്കുന്നു. കുറ്റിപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട. 4.500 കിലോ ഗ്രാം കഞ്ച...

കുറ്റിപ്പുറം:റെയിഡുകള്‍ കര്‍ശനമാക്കിയിട്ടും കഞ്ചാവ്മാഫിയ മലപ്പുറത്തെ പിടിമുറുക്കുന്നു. കുറ്റിപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട. കഞ്ചാവുമായി അഞ്ചുപേരാണ് പിടിയിലായത്.4.500 കിലോ ഗ്രാം കഞ്ചാവുമായി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തമിഴ്‌നാട് തിരുപ്പൂര്‍ വീരപാണ്ഡിപ്പിരിവ് നിവാസി വെങ്കിടാചലത്തിന്റെ മകന്‍ ശിവയാണ് പിടിയിലായത്. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി , കുറ്റിപ്പുറം എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി , റെയില്‍വേ ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികടിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റെയില്‍വേ പോലീസുമായി മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ധേശാനുസരണം ട്രെയിനില്‍ സംയുക്ത പരിശോധനകള്‍ ശക്തമായി നടത്തി വന്നിരുന്നതിനിടയിലാണ് പ്രിതകള്‍ പിടിയിലായത്. ജില്ലയിലേക്ക് വ്യാപകമായി ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വൈകുന്നേരം 5.30 മണിക്ക് എത്തിച്ചേര്‍ന്ന കൊയമ്പത്തൂര്‍ പാസഞ്ചറിലാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നത്. കോഴിക്കോട് ഭാഗത്തേക്ക് മൊത്ത വിതരണത്തിനായി തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് പ്രതി കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതില്‍ മൊത്ത വിതരണക്കാരില്‍ പ്രധാനിയാണ് ശിവ. ശിവയുടെ പേരില്‍ തിരുപ്പൂര്‍, ഈറോഡ്, കൊയമ്പത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. കമ്പം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയെ കുറിച്ച് പ്രതിയില്‍ നിന്നും വ്യക്തമായ സൂചനകള്‍ എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഉദ്യാഗസ്ഥര്‍ അറിയിച്ചു. പ്രതിയില്‍ നിന്നും കഞ്ചാവ് കൂടാതെ ഒരു മൊബൈല്‍ ഫോണും, എ ടി എം കാര്‍ഡും, 8690 രൂപയും തൊണ്ടിയായി കസ്റ്റഡിയിലെടുത്തു.

sameeksha-malabarinews

പരിശോധനയില്‍ ട്രെയിനില്‍ നിന്നും കോഴിക്കോട് അത്തോളി സ്വദേശി സൂരജ് എന്നയാളില്‍ നിന്നും 250 ഗ്രാം കഞ്ചാവും, അത്തോളി സ്വദേശി സൗരവ് എന്നയാളില്‍ നിന്നും 250 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൂടാതെ വളവന്നൂര്‍ കടുങ്ങാത്തുകുണ്ട് സ്വദേശി ബീരാന്‍ മകന്‍ മുബിനുള്‍ ഹക്ക് എന്നയാളില്‍ നിന്നും 600 ഗ്രാം കഞ്ചാവും എക്‌സൈസ് കണ്ടെടുത്തിട്ടൂണ്ട്.

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ജി ഹരിക്രിഷ്ണപിള്ളയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ എ. ജിജി പോള്‍, പി ഓ ദിനേശന്‍, സി ഇ ഒ മാരായ ഷിബു, മനോജന്‍, റിബീഷ്, സാഗീഷ്, രഞ്ജിത്ത്, സജിത്ത്, വിഷ്ണുദാസ്, രാജീവ്കുമാര്‍, മിനുരാജ്, ദിവ്യ, രജിത, ജ്യോതി, ശിവകുമാര്‍ എന്നിവരും, റെയില്‍വേ ഇന്റലിജന്‌സ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സവിന്‍, സജു കെ, സജി എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!