മൈസൂരില്‍ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശി മരിച്ചു

VALLIKKUNNU-KARNATAKAYIL VAHANAPAKADATHI MRICHA VIPINവള്ളിക്കുന്ന് :ഇന്ന് പുലര്‍ച്ചെ മൈസൂര്‍ ഷിമോഗ റോഡില്‍ കാര്‍ റോഡരുകിലെ മരത്തിലിടിച്ച് കാര്‍ ഓടിച്ചിരുന്ന വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരണപ്പെട്ടു.വള്ളിക്കുന്ന്് റെയില്‍വേ സ്റ്റേഷനടുത്ത് താമസിക്കുന്ന പട്ടച്ചാട്ടില്‍ വേലായുധന്റെ മകന്‍ വിപിന്‍ (27) ആണ് മരിച്ചത്. കൂടെ കാറിലുണ്ടായിരുന്ന അരിയല്ലുര്‍ സ്വദേശികളായ സബിത്, സഞ്ജിത്, ചെമ്മാട് സ്വദേശി ഹരീഷ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട് ഇവരെ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച വിപിനാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ബസ്സിന് സൈഡ് കൊടുക്കവെയാണ് അപകടമുണ്ടായത് വിപിന്റെ മൃതശരീരം കെആര്‍ പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. ചിത്തേരി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് അപകടം നടന്നത്
സൗമിനിയാണ് മാതാവ്. ഭാര്യ :ജസ്‌ന, മകള്‍: ഇതള്‍ ,സഹോദരി സ്മിത

 

Share news
error: Content is protected !!
Scroll to Top