Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ കേരളലോട്ടറിയുടെ മറവില്‍ ഒറ്റ ദിവസം ആറുകോടിരൂപയുടെ തട്ടിപ്പ്

HIGHLIGHTS : മലപ്പുറം: കേരളലോട്ടറിയുടെ മറവില്‍ നടന്നു വരുന്ന അനധികൃത മൂന്നക്കനമ്പര്‍ തട്ടിപ്പിനെ മറയാക്കി മറ്റൊരു വന്‍തട്ടിപ്പ്. മലപ്പുറം ജില്ലിയലെ വിവിധയിടങ്ങള...

lottary mafiaമലപ്പുറം: കേരളലോട്ടറിയുടെ മറവില്‍ നടന്നു വരുന്ന അനധികൃത മൂന്നക്കനമ്പര്‍ തട്ടിപ്പിനെ മറയാക്കി മറ്റൊരു വന്‍തട്ടിപ്പ്. മലപ്പുറം ജില്ലിയലെ വിവിധയിടങ്ങളിലായി ഒറ്റദിവസം കൊണ്ട് ഒരു സംഘം തട്ടിപ്പ് നടത്തി നേടാന്‍ ശ്രമിച്ചത് ആറു കോടിരൂപ !.തിരുവനന്തപുരം പഴവങ്ങാട്ടെ ശ്രീചിത്രഹോം ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് നറുക്കെടുപ്പ് നടന്ന കേരളസര്‍്ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ നമ്പറിന്റെ പേരിലാണ് ഈ തട്ടിപ്പ്..
ഓരോ ദിവസവും സമ്മാനം കിട്ടുന്ന നമ്പറിലെ അവസാന മൂന്ന് നമ്പര്‍ നറക്കെടുപ്പ് സമയത്തിന് മുമ്പെ ഒന്നിന് പത്ത് രുപ നിരക്കില്‍ എഴുതി നല്‍കുകയും ഈ നമ്പറില്‍ സമ്മാനം ലഭിച്ചാല്‍ ടിക്കറ്റൊന്നിന് 5000 രൂപ നിരക്കില്‍ തിരകെ ലഭിക്കുകയും ചെയ്യുന്ന രീതിയിലുള്ള അനധികൃത കച്ചവടമാണ് വ്യാപകമായി നടന്നവരുന്നത്..

മൂന്നക്ക ലോട്ടറിക്ക് വ്യാപാരികള്‍ നല്‍കുന്ന രശീതി
മൂന്നക്ക ലോട്ടറിക്ക് വ്യാപാരികള്‍ നല്‍കുന്ന രശീതി

ഇതിനിടെയിലാണ് ഇന്നലെ മലപ്പുറം ജില്ലയിലെ കുണ്ടോട്ടി, പരപ്പനങ്ങാടി, ചെമ്മാട് താനൂര്‍, വേങ്ങര എന്നിവിടങ്ങളിലെ നിരവധി കടകളില്‍ ഉച്ചക്ക് രണ്ട് മണിക്കും രണ്ടരമണിക്കുമിടയിലായി 573 എന്ന നമ്പറില്‍ വ്യാപകമയി ഒരു അഞ്ജാതസംഘത്തില്‍ പെട്ടവര്‍ പണം നല്‍കിയത് മിക്ക കടകളില്‍ നിന്നും ഒറ്റക്കെത്തുന്ന സംഘാങ്ങള്‍ 300 ടിക്കറ്റ്  വീതമാണ് എടുത്തിരിക്കുന്നത്. രണ്ടര മണിക്ക് വിന്‍വിന്നിന്റെ നറക്കെടുപ്പ് റിസല്‍ട്ട് പുറത്ത് വന്നപ്പേള്‍ ഒന്നാം സ്ഥാനം WG 126573 എന്ന നമ്പറില്‍ ആയിരുന്നു. റീട്ടയില്‍ കച്ചവടക്കാര്‍ തങ്ങളുടെ നമ്പറില്‍ സമ്മാനമടിച്ചതിന്റെ സന്തോഷത്തിലായിരുന്നു എന്നാല്‍ പിന്നീട് എല്ലാ കടകളിലും നിന്നും വ്യാപകമായി ഈ നമ്പറില്‍ പണമടച്ചിട്ടുണ്ടെന്ന വിവരം പരന്നതോടെയാണ് തട്ടിപ്പിനു മുകളിലെ തട്ടിപ്പിനെ കുറിച്ച് ഇവര്‍ മനസ്സിലാക്കുന്നത്. തൂടര്‍ന്ന് റീട്ടയില്‍ കച്ചവടക്കാര്‍ ഈ മാഫിയയുടെ ഇടത്തട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ തങ്ങളുടെ കമ്പ്യൂട്ടറിലെ കണക്കില്‍ 300ന് പകരം മുപ്പതും നാല്‍പതും ടിക്കറ്റുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടൊളളു എന്നു പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. ഇതോടെ ഇന്ന പണത്തിനാളു വരുമെന്ന് കരുതി ഇന്നത്തേക്ക് താത്കാലികമായി അനധികൃത വില്‍പന നിര്‍ത്തിവെച്ച് പല കടയുടമകളും മൂങ്ങുകയായിരുന്നു.
ഇതേ തുടര്‍ന്ന് തട്ടിപ്പിനിരയായ ഏജന്റുമാര് രഹസ്യയോഗം ചേര്‍ന്ന്  ഈ സംഘവുമായി ചര്‍ച്ചനടത്തിയതായും വിവരമുണ്ട്.,
ഏന്നാല്‍ കേരള സര്‍ക്കാര്‍ നടത്തിവരുന്ന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിന്റെ അവസാന മൂന്നക്കം യാദൃശ്ചികമായാണോ ഇത്തരത്തിലൊരു തട്ടിപ്പ്‌സംഘത്തിന്റെ കയ്യിലെത്തിയത് എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.സംസ്ഥാന ലോട്ടറി വകുപ്പിലെ ഒറ്റുകാരാണ് ആദ്യം തന്നെ വിജയ നമ്പറുകള്‍ മാഫിയക്ക് എത്തിച്ചുകൊടുക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!