താനൂര്‍: ഭരണകക്ഷിക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കുന്ന ദിവസം മാധ്യമപ്രവര്‍ത്തകരുടെ ജീവനും ഉപകരണങ്ങള്‍ക്കും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് താനൂര്‍ പ്രസ് ഫോറം ഡി.ജി.പി., മലപ്പുറം ജില്ലാ കലക്ടര്‍, എസ്.പി. എന്നിവര്‍ക്ക് നിവേദനം നല്‍കി.
കഴിഞ്ഞയാഴ്ച പഞ്ചായത്തില്‍ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കേണ്ടിയിരുന്ന ദിവസം മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ക്യാമറകളും ലാപ്‌ടോപ്പും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.ഇതിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് താനൂര്‍ പ്രസ് ഫോറം ആവശ്യപ്പെട്ടു.
താനാളൂരില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ‘ബീഹാര്‍’ മോഡലില്‍ അട്ടിമറിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




