സിവില്‍ സര്‍വീസ് പരിശീലനത്തിന് അവസരം

പൊന്നാനി :സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി 2014 പരീക്ഷക്കുള്ള പരിശീലന കോഴ്‌സിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 

civil service. അപേക്ഷാ ഫോറം 100 രൂപക്ക് പൊന്നാനി ഐ.സി.എസ്.ആര്‍ ഓഫീസിലും www.ccek.orgഎന്ന സൈറ്റിലും ലഭിക്കും. താല്‍പര്യമുളളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്തെ നാഷണലൈസ്ഡ് ബാങ്കില്‍ മാറാവുന്ന 100 രൂപയുടെ ക്രോസ്സ്ഡ് ഡി.ഡി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 22ന് വൈകീട്ട് 5മണിക്കകം കോ ഓഡിനേറ്റര്‍, ഐ.സി.ആര്‍.എസ്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, മലപ്പുറം -679573 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. നവംബര്‍ 24ന് 11 മണിക്കാണ് പ്രവേശന പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2665489, 9846715386, 9847329925.

 

Share news
error: Content is protected !!
Scroll to Top