Section

malabari-logo-mobile

ഖത്തറില്‍ പെരുന്നാള്‍ വിപണിയില്‍ വന്‍ വില വ്യത്യാസം അനുഭവപ്പെട്ടതായി ഉപഭോക്താക്കള്‍

HIGHLIGHTS : ദോഹ: പെരുന്നാള്‍ വിപണിയില്‍ ചില കച്ചവടക്കാര്‍ വിവിധ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കിയതായി പരാതി. വസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവക്കും ചില പെരുന്നാള്...

imagesദോഹ: പെരുന്നാള്‍ വിപണിയില്‍ ചില കച്ചവടക്കാര്‍ വിവിധ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കിയതായി പരാതി. വസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവക്കും ചില പെരുന്നാള്‍ വിഭവങ്ങള്‍ക്കുമാണ് ഏറെ വില വ്യത്യാസം അനുഭവപ്പെട്ടതെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.

അമ്പതു ദിര്‍ഹം മുതല്‍ അഞ്ചു റിയാല്‍ വരെ ചില സാധനങ്ങളില്‍ വില വ്യത്യാസം അനുഭവപ്പെട്ടപ്പോള്‍ മറ്റു ചില ഉപഭോകൃത വസ്തുക്കള്‍ക്ക് 50 ശതമാനം മുതല്‍ 75 ശതമാനം വരെ വില വ്യത്യാസം ഒരേ വിപണിയില്‍ ഉണ്ടായെന്ന്  റിപ്പോര്‍ട്ട് . ഇതു മൂലം ഒരേ വിപണിയില്‍ നിന്നും ഒരേ ഉല്പന്നങ്ങള്‍ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത വിലക്കാണ് ലഭിച്ചത്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ചില ചില്ലറ കച്ചവടക്കാര്‍  അന്യായ വില ഈടാക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതേസമയം പെരുന്നാള്‍ പോലുള്ള ആഘോഷ സീസണുകളില്‍ വിപണിയില്‍ ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ സ്വാഭാവികമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന മറുപടി. പെരുന്നാള്‍ തിരക്ക് മുന്‍കൂട്ടി കണ്ട് വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള സാധനങ്ങള്‍ക്ക് നേരത്തെ തന്നെ വില കൂട്ടുന്നതാണെന്നും ഇത് മിക്ക വിപണിയിലും അനുഭവപ്പെടാറുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. അതേസമയം ഈ നീതികേട് അംഗീകരിക്കാനാവില്ലെന്നാണ് ഉപഭോക്താക്കളുടെ നിലപാട്.  ഉപഭോക്താക്കളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അതിനിടെ കാലാവധി കഴിഞ്ഞ ഉല്പന്നങ്ങള്‍ വില്ക്കുന്നവരെയും അമിതവില ഈടാക്കുന്നവരെയും പിടികൂടാനായി വ്യാപാര വകുപ്പിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സംഘം നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ ചില സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കുകയും ചില സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!