വള്ളിക്കുന്നില്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Untitled-1 copyവള്ളിക്കുന്ന്: അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പരേതനായ ആര്‍ക്കണ്ടി ദാസന്‍ മകന്‍ രാഹുല്‍ (20) ആണ് മരണപ്പെട്ടത്. സെപ്റ്റംബര്‍ 14 നാണ് രാഹുല്‍ സഞ്ചരിച്ച ബൈക്കും കണ്ടൈനര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ചയായി രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

രാഹുല്‍ പെയ്ന്റിംഗ് തൊഴിലാളിയാണ്. മാതാവ്: പങ്കജം, സഹോദരി: രജില.

Share news
error: Content is protected !!
Scroll to Top