വളാഞ്ചേരിയില്‍ ലോറിയിടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു;ഒരാള്‍ ഗുരുതരാവസ്ഥയില്‍

Untitled-1 copyവളാഞ്ചേരി: വളാഞ്ചേരിയില്‍ ഇന്ന്‌ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ്‌ നൗഷാദ്‌, റംസീഖ്‌ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.

കോട്ടപ്പുറം മൈതാനത്ത്‌ രാത്രികാല ക്രിക്കറ്റ്‌ കാണാനെത്തിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. റോഡരികില്‍ ബൈക്ക്‌ നിര്‍ത്തി സംസാരിക്കുകയായിരുന്ന ഇവരുടെ ഇടയിലേക്ക്‌ അമിതവേഗതയിലെത്തിയ ലോറി പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്ന്‌ പേര്‍ മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ഇലക്ട്രിക്ക്‌ പോസ്‌റ്റും പൂര്‍ണമായ്‌ തകര്‍ന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top