വളാഞ്ചേരിയില്‍ മാളിലും ആശുപത്രിയിലും കുടുങ്ങിയ 7 സ്ത്രീകളെ രക്ഷപ്പെടുത്തി

വളാഞ്ചേരി’ വളാഞ്ചേരിയില്‍ വ്യാപരമാളിലും ആശുപത്രിയിലും ദറസിലും കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ അകപ്പെട്ടുപോയ നാലു സ്ത്രീകളെയും മുട്ടില്‍ മാളില്‍ കുടുങ്ങിയ മൂന്ന് യുവതികളെയും ഫയര്‍ഫോഴ്‌സും ഇആര്‍എഫ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഏകദേശം ഒരാള്‍ പൊക്കത്തില്‍ ഇവരിടെ വെള്ളം കയറിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ചെറുബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സമീപത്തെ കെട്ടിടത്തില്‍ കുടുങ്ങി കിടന്നിരുന്ന ദറസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും ഇവര്‍ കരക്കെത്തിച്ചു.
തിരൂര്‍ ഫയര്‍ഫോഴ്‌സും, ഇആര്‍എഫ് തിരൂര്‍ താനൂര്‍ യൂനിറ്റംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top