Section

malabari-logo-mobile

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പേഴും ചിലവ് വരുന്നത് സംസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും

HIGHLIGHTS : Vaccination on 18 Above State Govt Responsible Narendra Modi

ന്യൂഡല്‍ഹി: മേയ് ഒന്ന് മുതല്‍ 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ചെലവ് വരുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും. വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണം.

അവശേഷിക്കുന്ന 50 ശതമാനത്തില്‍ നിന്നാകും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാങ്ങാനാകുക.

sameeksha-malabarinews

മുന്‍കൂട്ടി നിശ്ചയിച്ച തുകയ്ക്കാകും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനാകുക. വാക്‌സിന്‍ സൗജന്യമായി നല്‍കണോ ജനങ്ങളില്‍ നിന്ന് പണം ഈടാക്കണോ എന്നത് ഇതോടെ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായി മാറും.

എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!