ചൈൽഡ് ഹെൽപ്പ് ലൈനിൽ ഒഴിവുകൾ

 മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിക്കു കീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ്പ്‌ലൈനിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള സംസ്ഥാന കോൾ സെന്ററിൽ ഒഴിവുകളുണ്ട്. ഹെൽപ്പ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ, ഐ.ടി സൂപ്പർവൈസർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു ഒഴിവിലേക്കും കോൾ ഓപ്പറേറ്റർ തസ്തികയിൽ 12 ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയും മറ്റു വിശദാശങ്ങളും www.wcd.kerala.gov.in ൽ ലഭിക്കും.

താത്പര്യമുള്ളവർ നിശ്ചിത അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച്, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനു മുമ്പായി സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയം, വനിതാ ശിശു വികസന ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2342235.

Share news
error: Content is protected !!
Scroll to Top