Section

malabari-logo-mobile

പ്ലസ് വണ്‍: എ പ്ലസുകാര്‍ക്കെല്ലാം ഇഷ്ടവിഷയം; സയന്‍സിന് അധിക ബാച്ച്

HIGHLIGHTS : Plus One: A Plus is everyone's favorite subject; Extra batch for science

തിരുവനന്തപുരം: ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇഷ്ടവിഷയത്തില്‍ പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച 1,25,509ല്‍ 5812 വിദ്യാര്‍ഥികള്‍ക്കാണ് ഇഷ്ടവിഷയം ലഭിക്കാനുള്ളത്. ഇവര്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പിന് വേണ്ടിവന്നാല്‍ തല്‍ക്കാലിക ബാച്ച് അനുവദിക്കും. 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ 10 മുതല്‍ 20 ശതമാനംവരെ വര്‍ധന അനുവദിക്കും. കുട്ടികള്‍ പ്രവേശനത്തിനെത്താത്ത ബാച്ചും മറ്റ് ജില്ലയ്ക്ക് നല്‍കും. അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് / അണ്‍-എയ്ഡഡ് സ്‌കൂളുകളിലും നിബന്ധനകള്‍ക്ക് വിധേയമായി 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഘട്ടത്തിലെ അപേക്ഷയെ അടിസ്ഥാനമാക്കി താല്‍ക്കാലിക ബാച്ചും അനുവദിക്കും.

സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ കോഴ്‌സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്ക് സീറ്റ് ലഭിക്കണമെന്ന് കണക്കാക്കി സീറ്റ് ഉയര്‍ത്തും. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കല്‍പ്പറ്റ (കണിയാംപറ്റ) ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലും ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നുമുതല്‍ അപേക്ഷിക്കാം
ഹയര്‍ സെക്കന്‍ഡറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് സപ്ലിമെന്ററി അലോട്ട്‌മെന്റിന് ചൊവ്വ രാവിലെ പത്തുമുതല്‍ 28ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, നിലവില്‍ ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയവര്‍, മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിന് ഹാജരാകാത്തവര്‍ (നോണ്‍-ജോയിനിങ് ആയവര്‍), ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയശേഷം ടിസി വാങ്ങിയവര്‍ക്കും വീണ്ടും അപേക്ഷിക്കാനാകില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതുകൊണ്ട് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റ് പരിഗണിക്കാന്‍ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം ഉണ്ട്. അപേക്ഷകളിലെ പിഴവുകള്‍ പുതുക്കുന്ന അവസരത്തില്‍ തിരുത്തണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!