Section

malabari-logo-mobile

വിവിധ തൊഴിലവസരങ്ങള്‍

HIGHLIGHTS : Contract appointment in Life Mission

ലൈഫ് മിഷനിൽ കരാർ നിയമനം

ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് കോ-ഓർഡിനേറ്ററെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടർ സയൻസ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

sameeksha-malabarinews

പ്രതിമാസ കരാർ വേതനം 30,000 രൂപ. അപേക്ഷകൾ തപാൽ മുഖേനയോ ഇ-മെയിൽ ആയോ (lifemissionkerala@gmail.com) ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം.

കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ലഭ്യമാണ്.

ഓവര്‍സിയര്‍ നിയമനം

മമ്പാട് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഐ.ടി.ഐ) ആണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ എട്ട്. ഫോണ്‍: 04931 200260.
ഗസ്റ്റ് ലക്ചറര്‍ നിയമനം

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 27ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2731684.
ഗസ്റ്റ് അധ്യാപക നിയമനം

താനൂര്‍ ജി.ആര്‍.എഫ്.ടി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം, ഗണിതം എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 29ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 9495410133.
താത്ക്കാലിക അധ്യാപക നിയമനം

ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്(ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), എല്‍.പി വിഭാഗം എല്‍.പി.എസ്.എ (രണ്ട്) ജൂനിയര്‍ ലാംഗേജ് അറബിക് ടീച്ചര്‍ യു.പി, എല്‍.പി (ഒന്ന് വീതം) വിഷയങ്ങളില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!