മണിയെ മാറ്റണം വിഎസ്

തിരു: എംഎം മണിയെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍. ഈ ആവശ്യം ഉന്നയിച്ച് വി എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കോടതി വിധി മാനിച്ച് പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കത്തിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വി എസ് തയ്യാറായില്ല.

കത്തിനെപറ്റി തനിക്കറിയില്ലെന്നും വിഎസിനോട് തന്നെ ചോദിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മണി മന്ത്രിയായി തുടരുന്നതില്‍ തടസമില്ലെന്നും കേസില്‍ പ്രതിയായാല്‍ മന്ത്രിയാകാനാകില്ലെന്ന് നിയമമില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top