വട്ടിയൂര്‍കാവില്‍ മേയര്‍ വി കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മേയര്‍ വി കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വി കെ പ്രശാന്ത്, മുന്‍ മന്ത്രിയും കെടിഡിസി ചെയര്‍മാനുമായ എം വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ എസ് സുനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍പന്തികളില്‍ വന്നിരുന്നത്.

Share news
error: Content is protected !!
Scroll to Top