മുസ്ലീങ്ങളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം: അബു അസിം ആസ്മി

abu azmiലക്‌നൗ: ഇന്ത്യ ഭരിക്കണമെങ്ങില്‍ യുപി പിടിക്കണം എന്നാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകള്‍ പിടച്ചെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടകള്‍ നടത്തുന്ന പ്രചരണകോലാഹലങ്ങള്‍ ഇത്തവണ എല്ലാ രാഷ്ട്രീയമര്യാദകളുടെ സീമകളും ലംഘിക്കുന്നു. അവസാനമായി സമാജ് വാദി പാര്‍്ട്ടിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന പാര്‍ട്ടിനേതാവ് അബു അസിം ആസ്മിയുടെ പ്രസ്താവനയും വിവാദത്തിലേക്ക്.

മുലായംസിങ്ങിന്റെ പാര്‍ട്ട്ക്ക് വോട്ട് ചെയ്യാത്ത് മുസ്ലീങ്ങള്‍ യഥാര്‍ത്ഥ മുസ്ലീങ്ങളല്ലാ, അവര്‍ ആര്‍എസ്എസ്സുകാരണോയെന്നറിയാന് ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന അസ്മിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കന്നത്. യുപിയിലെ ഖലീദാബാദിലെ എസ് പി സ്ഥാനാര്‍ത്ഥി ബാലചന്ദ്രയാദവിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് അസ്മി ഇങ്ങിനെ പറഞ്ഞത്. ഇതോടെ വിവിധരാഷട്രീയ പാര്‍ട്ടികള്‍ അദ്ദഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായ രംഗത്തെത്തി.

ഗുജറാത്ത് കലാപത്തിനു ശേഷവും ബിജെപിയെയും നരേന്ദ്രമോദിയേയും പിന്തുണക്കുന്ന മുസ്ലീങ്ങളുണ്ട് അവരുടെ ഡിഎന്‍എയും പരിശോധിക്കണം. മുസ്ലീങ്ങള്‍ സാധാരണഗതിയില്‍ വളരെയധികം സഹിഷ്ണയുള്ളവരാണ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മുലായംസിങ്ങ് യാദവ് വരെയുള്ള നേതാക്കളെ ജാതി നോക്കാതെ പിന്തുണച്ചവരാണെന്നും അസ്മി പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു തടയൂരാനുള്ള ശ്രമത്തിലാണ് അസ്മി.

Share news
error: Content is protected !!
Scroll to Top