ഉറുദു അതിഥി അധ്യാപക നിയമനം

ഉറുദു അതിഥി അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അധ്യയന വര്‍ഷം ഉറുദു വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്ന ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്യുകയും വേണം. (http://117.241.78.85/guestregistration വെബ് സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം.) ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാന്തര ബിരുദവും ബിഎഡും (ഉറുദു) എം എഡും (മിനിമം 55% മാര്‍ക്ക്) നെറ്റ്/പിഎച്ച്ഡി യും യോഗ്യതകള്‍ ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. അപേക്ഷയും (അപേക്ഷയുടെ മാതൃക https://gbctethalassery.ac.in ൽ) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഒന്‍പതിനകം നേരിട്ടോ തപാല്‍ മാര്‍ഗമോ കോളേജില്‍ ലഭിക്കണം. ഫോണ്‍: 0490-2320227, 9188900212.

സെയില്‍സ് അസിസ്റ്റന്റ് നിയമനം

മത്സ്യഫെഡിന് കീഴില്‍ പറവണ്ണയിൽ ആരംഭിക്കാനിരിക്കുന്ന പെട്രോൾ ഡീസൽ ബങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സെയിൽസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. നിയമനത്തിനായി ജൂലൈ 10 ന് പകല്‍ 11 മണിക്ക്  മത്സ്യഫെഡിന്റെ തിരൂർ കെ ജി. പടിയിലുള്ള ജില്ലാ ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഹാജരാവണം.

ഗസ്റ്റ് ഡെമോൺസ്ട്രേറ്ററെ നിയമിക്കുന്നു

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ഡെമോൺസ്ട്രേറ്റർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തരം ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നു. പ്രതിദിനം 400 രൂപയാണ് വേതനം. താല്‍പര്യമുള്ളവര്‍ അപേക്ഷയും, അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ എട്ട് രാവിലെ 10.30 ന്  സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top