സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; തൃശ്ശൂര്‍ സ്വദേശിനി കെ മീരയ്ക്ക് ആറാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 830 പേര്‍ യോഗ്യത നേടി. ശുഭം കുമാര്‍, ജാഗൃതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.

ആദ്യ നാല്‍പ്പത് റാങ്കുകള്‍ക്കുള്ളില്‍ മലയാളിത്തിളക്കം. തൃശ്ശൂര്‍ സ്വദേശിനി കെ മീരയ്ക്കാണ് ആറാം റാങ്ക്. മലയാളികളായ മിഥുന്‍ പ്രേംരാജ്- 12-ാം റാങ്കും കരീഷ്മ നായര്‍- 14-ാം റാങ്കും സ്വന്തമാക്കി.

അപര്‍ണ രമേഷ്- 35, അശ്വതി ജിജി-41, നിഷ 51, വീണ എസ്. സുധര്‍ 57, എം.ബി. അപര്‍ണ്ണ 62 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ്ു മലയാളികള്‍.

 

 

Share news
error: Content is protected !!
Scroll to Top