യുപിയില്‍ എസ് പി -ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ എസ് പി -ബി.എസ്.പി സഖ്യം പ്രഖ്യാപിച്ച് മായാവതി. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ അസ്വസ്ഥരാണ് ബിജെപിയുടെ ജാതി രാഷ്ട്രീയത്തിന് എതിരെയാണ് പോരാട്ടമെന്നും മായാവതി വ്യക്തമാക്കി.രാജ്യതാല്‍പര്യം പരിഗണിച്ചാണ് സഖ്യം ഉണ്ടാക്കിയതെന്നും മായാവതി. 2019 പൊതുതെരഞ്ഞെടുപ്പില്‍ എസ് പി -ബി എസ് പി സഖ്യം മത്സരിക്കുമെന്നും പ്രഖ്യാപന വേളയില്‍ മായാവതി പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ്യാദവുംനടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.

ഇതോടെ വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതയ്ക്കാണ് അന്ത്യം ആകുന്നത്.2014 ഭൂരിപക്ഷം നേടിയ ബിജെപിയെ തടയുക തന്നെയാണ് സഖ്യത്തിന്റെ ലക്ഷ്യം, കഴിഞ്ഞവര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സഖ്യത്തിന് കഴിഞ്ഞിരുന്നു. 37 വീതം സീറ്റുകളില്‍ എസ്പിയും ബിഎസ്പിയും മത്സരിക്കുമെന്നാണ് നിലവിലെ തീരുമാനം. അതേസമയം സഖ്യത്തില്‍ കോണ്‍ഗ്രസ് ഭാഗം ആകില്ല.

Related Articles