
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാവനൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. കാവനൂരിലെ പാലക്കാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ടിപ്പു ഗ്ലോബല്‍ എന്ന സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ നിരോധനമുള്ള 300 എം എല്‍ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ പിടിച്ചെടുത്തു.
സ്ഥാപനത്തിനെതിരെ പതിനായിരം രൂപ പിഴ ചുമത്തി. കാവനൂരിലെ മജ്മഅ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് സ്‌കൂള്‍, ശരീഅത്ത് കോളേജ്, എന്നിവിടങ്ങളിലും അത്താണിക്കലിലെ അതിഥി തൊഴിലാളികളെ പാര്‍പ്പിച്ച ക്വാര്‍ട്ടേഴ്‌സിലും വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തി. കോര്‍ട്ടേഴ്‌സില്‍ ജൈവ -അജൈവ മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണത്തിനും യാതൊരു സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി.
ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. പരിശോധനക്ക് ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രദീപന്‍ ഇ,അനില്‍ കുമാര്‍ കെ പി, സിറാജ്ജുദ്ധീന്‍ കെ, ജയപ്രകാശ്, ഗ്രാമപഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ആഷിക്ക്, ക്ലാര്‍ക് ഷാഹിദ്, അജിത്ത് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



