താനൂരില്‍ കാഴ്ചവെച്ചത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ നടന്ന താനൂര്‍ മണ്ഡലം നവകേരള സദസ്സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴര വര്‍ഷം കൊണ്ട് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. താനൂര്‍ ഫിഷറീസ് സ്റ്റേഡിയം അടക്കം നാലോളം പുതിയ സ്റ്റേഡിയങ്ങള്‍, ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം, സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമി തുടങ്ങിയവ യാതാര്‍ത്ഥ്യമാക്കാനായി. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തി.
താനൂര്‍ ദേവദാര്‍ ഹൈസ്‌കൂളില്‍ മാത്രം 23 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ മാത്രം പഠിക്കുന്ന ഫിഷറീസ് സ്‌കൂളിന് 21 കോടിയുടെ അടിസ്ഥാന വികസനമാണ് നടത്തിയത്. നിറമരുതൂര്‍ ഹൈസ്‌കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയമടക്കം യാഥാര്‍ത്ഥ്യമാക്കാന്‍ 12.5 കോടി രൂപയാണ് അനുവദിച്ചത്. മീനടത്തൂര്‍ ഹൈസ്‌കൂളിന് 4.5 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് അനുമതിയായിട്ടുണ്ട്. സ്വന്തമായി ടോയ്ലറ്റ് സൗകര്യമില്ലാതിരുന്ന പൊന്മുണ്ടം സ്‌കൂളില്‍ 19.2 കോടിയുടെ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കും.
വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാറ്റംകൊണ്ടുവരാന്‍ സാധിച്ചു. താനൂരില്‍ പുതിയ നഴ്സിങ് കോളജ് ആരംഭിക്കും.കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി 321 കോടി രൂപ ചെലവില്‍ പുതിയ ശുദ്ധജല പദ്ധതി ഈവര്‍ഷം യാഥാര്‍ത്ഥ്യമാക്കും. ഭാരതപ്പുഴയില്‍ നിന്നും 13.5 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതോടെ മണ്ഡലത്തിലെ എല്ലായിടത്തും ശുദ്ധജലമെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




