Section

malabari-logo-mobile

സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം; വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സർവ്വകലാശാല സെക്ഷൻ അസിസ്റ്റൻറ് പിടിയിൽ

HIGHLIGHTS : University section assistant arrested for accepting bribe from student

എം ജി സര്‍വകലാശാലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയില്‍. കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സ് പിടിയിലായത്. മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാന്‍ വിദ്യാർത്ഥിയിൽ നിന്ന് ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് .

സര്‍വകലാശാല ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

sameeksha-malabarinews

വിദ്യാര്‍ത്ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈപ്പറ്റിയപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!