ദില്ലി മദ്യ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡിക്ക് അനുമതിനല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവി അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.

പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുമ്പ് ഇഡി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സുപ്രീം കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു.ഇതേത്തുടര്‍ന്ന് ഇഡി ആഭ്യന്തരമന്ത്രാലയത്തോും അനുമതി ആരാഞ്ഞത്. പ്രധാന സൂത്രധാരനും കെജ്രിവാള്‍ ആയതിനാല്‍ അനുമതി നല്‍കണമെന്ന് കാട്ടിയാണ് ഇഡി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയ്ക്ക് കത്തു നല്‍കിയത്. ഈ കത്ത് പരിഗണിച്ച് സക്സേന പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top