കൊണ്ടോട്ടി:നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനത്തില്‍ മനംനൊന്ത് മലപ്പുറത്ത് നവവധു ജീവനൊടുക്കിയതയി പരാതി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസില്‍ പരാതി നല്‍കി.
മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം നടന്നത് 2024 മെയ് 27 നായിരുന്നു. വിവാഹം കഴിഞ്ഞ് ഇരുപത് ദിവസം മാത്രം ഒരുമിച്ച് താമസിച്ച ശേഷം വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറത്തിന്റെ പേരില്‍ നിരന്തരം പെണ്‍കുട്ടിയെ ഫോണിലൂടെയും മറ്റും മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്.
നിറം കുറവാണെന്ന് പറഞ്ഞ് ശഹാനയെ ഭര്‍ത്താവ് കുറ്റപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞു അവഹേളിച്ചതായും ആരോപണമുണ്ട്.
വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





