കേന്ദ്ര ബജറ്റ് 2022;400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍;ഡിജിറ്റല്‍ സര്‍വകലാശാല

ദില്ലി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റ് ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. ഇന്ത്യയുടെ വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചാതാണെന്ന് വിലയിരുത്തിക്കൊണ്ടാണെന്ന് വിലയിരുത്തിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ധനമന്ത്രി ബജറ്റില്‍ അവതരിപ്പിക്കുന്നത്. സ്വയംപര്യാപ്തത ഉറപ്പുവരുത്തലാണ് ബജറ്റിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ സമയത്ത് ദുരിതമനുഭവിക്കുന്നവരോട് സഹാനുഭൂതി പ്രകടിപ്പിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 9.2% സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലകള്‍ പി എം ഗതി ശക്തി, വികസനം, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍ , ഊര്‍ജ്ജം, ഉര്‍ജ്ജ പരിവര്‍ത്തനം,കാലാവസ്ഥ, നിക്ഷേപങ്ങളുടെ ധനസഹായം. 60 ലക്ഷം പുതിയ തൊഴിലവസങ്ങള്‍ സൃഷ്ടിക്കാനും 30 ലക്ഷം കോടി രൂപയുടെഅധിക പുതിയ ഉല്‍പ്പാദനത്തിനും സാധ്യതയുള്ള 14 മേഖലകളില്‍ പിഎല്‍ഐ പദ്ധതികള്‍. പിഎം ഗതിശക്തി പദ്ധതി- സാമ്പത്തിക പരിവര്‍ത്തനത്തിന്റെ ഏഴ് എന്‍ജിനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മാസ്റ്റര്‍ പ്ലാന്‍, എക്‌സ്പ്രസ് വേകള്‍ക്കുള്ള പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ അടുത്ത സാമ്പത്തിക വര്‍ഷം രൂപീകരിക്കും. നാല് മള്‍ട്ടി മോഡല്‍ നാഷണല്‍ പാര്‍ക്കുകളുടെ കരാറുകള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കാര്‍ഗോ ടെര്‍മിനലുകള്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നു.

എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണം വൈകില്ല. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമം ലക്ഷ്യം.

400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍.ഇ.സി.എല്‍.ജിഎസ് പദ്ധതി 2023 മാര്‍ച്ച് വരെ നീട്ടും. ഗ്യാരണ്ടിഡ് കവര്‍ 50,000 കോടി കൂടി നീട്ടി.പദ്ധതി ആകെ പരിരക്ഷ ഇപ്പോള്‍ 5 ലക്ഷം കോടി രൂപ.

ഡ്രോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്റ്റാര്‍ട്ടപ്പുകള്‍ ഡ്രോണ്‍ ശക്തി.പിഎം ഗതി ശക്തിയുടെ ഏഴ് എന്‍ജിനുകള്‍-റോഡുകള്‍, റെയില്‍വേ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബഹുജന ഗതാഗതം , ജലപാതകള്‍, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍. രാസ രഹിത കൃഷി ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കും. ചെറുകിട ഇടത്തരം മേഖലകയ്ക്ക് രണ്ടു കോടി. ഗോതമ്പ് , നെല്‍കൃഷി എന്നിവയ്ക്ക് 2.37 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക, പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക്, എല്ലാ ബാങ്കിങ് ഇടപാടുകളും പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാക്കും, ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങും.

 

Share news
error: Content is protected !!
Scroll to Top