
ന്യൂയോര്‍ക്ക്: മുന്‍ മിസ് അമേരിക്ക ചെസ്ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. ഞായറാഴ്ച രാവിലെ ഏഴോടെ അവര്‍ താമസിക്കുന്ന മന്‍ഹട്ടനിലെ 60 നിലയുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ചാടിയതെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറിയിച്ചു. ഇതേ കെട്ടിടത്തില്‍ ഒന്‍പതാം നിലയിലാണ് അവര്‍ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മരിക്കുന്ന ദിവസം രാവിലെ ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടേയെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.
അഭിഭാഷകയും ഫാഷന്‍ വ്‌ളോഗറും ടി.വി. അവതാരകയുമായിരുന്ന അവര്‍ 2019-ലാണ് സൗന്ദര്യറാണിപട്ടം ചൂടിയത്.
നോര്‍ത്ത് കരോലിനയില്‍ രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാന്‍ അവര്‍ തടവുകാര്‍ക്ക് സൗജന്യമായി നിയമസഹായം നല്കി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സൗത്ത് കരോലൈന സര്‍വകലാശാലയില്‍ നിന്ന് ബിരുദം, വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം എംബിഎ എന്നീ മൂന്നു ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.




