പൊന്നാനി കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല

മലപ്പുറം: പൊന്നാനി കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഴീക്കല്‍ ലൈറ്റ്ഹൗസിന് സമീപത്തെ കടലില്‍ നിന്നുമാണ് പച്ച ഷര്‍ട്ടും, കറുപ്പ് ജീന്‍സ് പാന്റും ധരിച്ച നിലയിലുള്ള അജ്ഞാത മൃതദേഹം ലഭിച്ചത്.

മൃതദേഹം കരക്കെത്തിച്ച മത്സ്യതൊഴിലാളികള്‍ ഉടന്‍ തന്നെ തീരദേശ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പൊന്നാനി അല്‍-ഫസാ ആംബുലന്‍സ് പ്രവര്‍ത്തകരെത്തി മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top